പ്രത്യേക നിയമനത്തിന് ഉത്തരവ്

കല്‍പ്പറ്റ: പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനു ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ 151 തസ്തികകള്‍ സൃഷ്ടിച്ച് പ്രത്യേക നിയമനത്തിനു സര്‍ക്കാര്‍ ഉത്തരവായി. 2011 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക അവലോകനത്തില്‍ വകുപ്പില്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ്, ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങളില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. ഗസറ്റഡ് വിഭാഗത്തില്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചറുടെ 57ഉം നോണ്‍ ഗസറ്റഡ് വിഭാഗത്തില്‍ ജൂനിയര്‍ ടീച്ചറുടെ 66ഉം ലാബ് അസിസ്റ്റന്റിന്റെ 27ഉം പ്യൂണിന്റെ ഒന്നും തസ്തികകളാണ് സൃഷ്ടിച്ചത്.
സീനിയര്‍ ടീച്ചര്‍ തസ്തികകളുടെ വിവരം: (പട്ടികജാതി-പട്ടികവര്‍ഗം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ ക്രമത്തില്‍: കെമിസ്ട്രി: 0, 4 കംപ്യൂട്ടര്‍ സയന്‍സ്: 2, 0 ഇക്കണോമിക്‌സ്: 1, 1 ഇംഗ്ലീഷ്: 10, 13 ജ്യോഗ്രഫി: 0, 2 ഹിസ്റ്ററി: 2, 2 ഹന്ദി: 1, 2 മലയാളം: 1, 2 കണക്ക്: 4, 3 ഫിസിക്‌സ്: 0, 2 പൊളിറ്റിക്കല്‍ സയന്‍സ്; 0, 2 സുവോളജി: 1, 0 ബോട്ടണി: 1, 1 ജൂനിയര്‍ ടീച്ചര്‍ കെമിസ്ട്രി: 0, 2 കൊമേഴ്‌സ്: 0, 7 ഇക്കണോമിക്‌സ്: 4, 1 ഇംഗ്ലീഷ്: 10, 5 ഹിസ്റ്ററി: 4, 1 ഹിന്ദി: 2, 5 മലയാളം: 3, 4 കണക്ക്:3, 4 ഫിസക്‌സ്: 2, 5 സുവോളജി: 2, 0 ബോട്ടണി: 2, 0 ലാബ് അസിസ്റ്റന്റ്: 10, 17 പ്യൂണ്‍: 1, 0
പുതുതായി സൃഷ്ടിച്ചവയ്ക്ക് പുറമെ മുന്‍ വര്‍ഷങ്ങളില്‍ സംവരണം ചെയ്ത് ഉത്തരവായതും നിയമനം നടത്താത്തതുമായ തസ്തികകള്‍ നിലവിലുണ്ടെങ്കില്‍ അവയിലേക്കും അടിയന്തര നിയമനത്തിനു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it