kozhikode local

പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം: കോണ്‍ഗ്രസ്

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ്. ദുരന്തമേഖലയും ദുരിതബാധിതരെയും സന്ദര്‍ശിക്കാന്‍ തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ സമീപനം ദുഖകരവും പ്രതിഷേധാര്‍ഹവുമാണ്. അരവിന്ദ് കെജരിവാളിന്റെ സമരത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് സ്വന്തം ജനത നേരിട്ട ദുരന്തത്തില്‍ ആശ്വാസം പകരാന്‍ മുഖ്യമന്ത്രി കട്ടിപ്പാറയില്‍ എത്തണമായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.  പുലര്‍ച്ചേ നടന്ന ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനു വൈകിയെത്തിയ ദുരന്ത നിവാരണ സേന സര്‍ക്കാരിന്റെ വീഴ്ചയുടെ ഉദാഹരണമാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്രസഹമന്ത്രിയായിരുന്നപ്പോള്‍ ജില്ലയില്‍ എന്‍ഡിആര്‍എഫ് യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ കാര്യമായ നടപടികള്‍ സ്വീകരിക്കാത്തതതും തിരിച്ചടിയായി.  കരഞ്ചോലമലയില്‍ തടയണ നിര്‍മിക്കാന്‍ ഒത്താശ നല്‍കിയത് സിപി എമ്മിന്റ നേതൃത്വത്തലുള്ള പഞ്ചായത്ത് ഭരണസമിതിയാണ്. ദുരന്തത്തിന്റെ കാരണത്തെ കുറിച്ച് പ്രാഥമിക അന്വേഷണം പോലും നടത്താതെ  പോലിസ് ആരെ സംരക്ഷിക്കുകയാണ്. താല്‍ക്കാലിക ക്യംപുകളാക്കിയ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് സ്ഥിരം സങ്കേതം ഒരുക്കാനുള്ള നടപടി പോലും സര്‍ക്കാര്‍ കൈകൊണ്ടില്ല.
ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് 25ലക്ഷം വീതം  സാമ്പത്തിക സഹായവും കൃഷിഭൂമിയും വീടും നിര്‍മിച്ചു ല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ദുരിതബാധിതര്‍ക്ക് ആധാര്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡും ഉള്‍പ്പെടെ അവരുടെ ഡോക്യുമെന്റുകള്‍ എത്തിച്ചു നല്‍കാന്‍ നടപടി വേണം- ടി സിദ്ദിഖ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it