പ്രത്യേകയിനംദിനോസര് ഫോസില്‍ കണ്ടെത്തി
BY TK tk18 Dec 2015 4:21 AM GMT
X
TK tk18 Dec 2015 4:21 AM GMT
മാഡ്രിഡ്: ഏകദേശം 125 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പു ഭൂമിയില്‍ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന പ്രത്യേകയിനം ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി. സ്പെയിനിലെ കാറ്റലന്‍ പ്രവിശ്യയിലെ മൊറല്ലയില് നിന്നാണ് ദിനോസറിന്റെ ഫോസില്‍ ലഭ്യമായിട്ടുള്ളതെന്നു നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ഡിസ്റ്റന്‍സ് എജ്യൂക്കേഷനിലെ ഗവേഷകര്‍ അറിയിച്ചു.മൊറല്ലാടന്ബെല്ട്രാനി എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ദിനോസറിന് രണ്ടര മീറ്റര്‍ ഉയരവും ആറു മീറ്റര്‍ നീളവുമാണുള്ളത്. ദിനോസറുകളില്‍ ഇടത്തരം വിഭാഗത്തില്‍പ്പെടുന്ന ഇവയ്ക്ക് പക്ഷേ കായികശക്തി കൂടുതലാണ്. ഒട്ടകത്തിന്റേതിനു സമാനമായ മുതുകുകളുള്ള ഇവ ഭക്ഷണം കൊഴുപ്പു രൂപത്തിലാക്കി സംഭരിച്ചു വയ്ക്കാന്‍ കഴിവുള്ളവയായിരുന്നു. ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ കഴിവുള്ള ജീവികളായിരുന്നു ഈ വിഭാഗമെന്നും ഗവേഷകര്‍ പറയുന്നു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT