പ്രത്യുഷയുടെ ആത്മഹത്യ: രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
BY Sumeera SMR8 April 2016 3:58 AM GMT
Sumeera SMR8 April 2016 3:58 AM GMT
മുംബൈ: ടിവി സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യചെയ്ത കേസില്‍ കാമുകനും നിര്‍മാതാവുമായ രാഹുല്‍ രാജ് സിങിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. പ്രത്യുഷയുടെ മരണം ആസൂത്രിത കൊലപാതകമായിരിക്കാമെന്ന പ്രോസിക്യൂഷന്റെ വാദത്തെ തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രത്യുഷയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത സാഹചര്യത്തിലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. പ്രത്യുഷയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഫല്‍ഗുനി ഭ്രഹം ഭട്ട് വാദിച്ചു. ഏപ്രില്‍ ഒന്നിനാണ് ടിവി താരം പ്രത്യുഷയെ അവരുടെ ഗോരിഗാവിലെ ഫഌറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT