പ്രത്യുഷയുടെ ആത്മഹത്യ: കാമുകന്‍ ആശുപത്രിയില്‍

മുംബൈ: ആത്മഹത്യ ചെയ്ത ടെലിവിഷന്‍ താരം പ്രത്യുഷ ബാനര്‍ജിയുടെ കാമുകന്‍ രാഹുല്‍രാജ് സിങിനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യുഷയുടെ മരണവുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കണിവലിയിലെ ശ്രീസായി ആശുപത്രിയിലാണ് രാഹുലിനെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് പ്രത്യുഷയെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. പ്രത്യുഷയുടെ വീട്ടില്‍ പോലിസ് പരിശോധന നടത്തി. അവരുടെ കൂട്ടുകാരില്‍ നിന്നു മൊഴിയെടുക്കാനും പോലിസിന് ഉദ്ദേശ്യമുണ്ട്. പ്രത്യുഷയെ രാഹുല്‍ ആത്മഹത്യക്കു പ്രേരിപ്പിച്ചതിന് ഇതേവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. ബാലികാവധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രത്യുഷ പ്രശസ്തയായത്.
Next Story

RELATED STORIES

Share it