Sports

പ്രതീക്ഷനിലനിര്‍ത്തി ചിലി, ബൊളീവിയ പുറത്ത്

പ്രതീക്ഷനിലനിര്‍ത്തി ചിലി,  ബൊളീവിയ പുറത്ത്
X
vidal-celeb

ഫിലാഡല്‍ഫിയ: നിലവിലെ ചാംപ്യന്‍മാരായ ചിലി കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ആവേശകരമായ മല്‍സരത്തില്‍ ബൊളീവിയയെ ചിലി 1-2ന് മറികടക്കുകയായിരുന്നു.
ഇഞ്ചുറിടൈമിലെ വിവാദ പെനാല്‍റ്റി ഗോളിലൂടെയായിരുന്നു ചിലിയുടെ ജയം. പെനാല്‍റ്റി ബോക്‌സില്‍ വച്ച് ബൊളീവിയ ലെഫ്റ്റ്ബാക്ക് ലൂയിസ് ഗുട്ടിറെസിന്റെ കൈയില്‍ പന്ത് തട്ടിയെന്ന നിഗമനമാണ് ചിലിക്ക് അനുകൂലമായി റഫറി പെനാല്‍റ്റി നല്‍കാനിടയാക്കിയത്. എന്നാല്‍, ഈ തീരൂമാനം തെറ്റായതോടെ വിവാദമാവുകയായിരുന്നു.
ടൂര്‍ണമെന്റിലെ ആദ്യ ജയവുമായി ചിലി ഗ്രൂപ്പ് ഡിയില്‍ ക്വാര്‍ട്ടര്‍ സാധ്യ നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബൊളീവിയ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. ഇരട്ട ഗോള്‍ നേടിയ ആര്‍ത്യു റോ വിദാലാണ് ബൊളീവിയക്കെതിരേ ചിലിയുടെ ഹീറോ. 46, 100 മിനിറ്റുകളിലായിരുന്നു വിദാലിന്റെ ഗോള്‍ നേട്ടം. 61ാം മിനിറ്റില്‍ ജസ്മെനി കാംപോസാണ് ബൊളീവിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it