പ്രതി കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ചാലക്കുടി: സഹോദരനെയും കുടുംബത്തെയും കൊലപ്പെടുത്തിയ പ്രതി കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മൂക്കന്നൂര്‍ എരവ് അറയ്ക്കല്‍ ബാബു (42)വാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകീട്ട് 5.30ഓടെ ചിറങ്ങരയിലെ പൊതു കുളത്തില്‍ ബൈക്കിലെത്തിയ ഇയാള്‍ ചാടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഇയാളെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചു. വിവരമറിഞ്ഞെത്തിയ കൊരട്ടി പോലിസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സഹോദരനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്നും ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും പറഞ്ഞത്.  കൊരട്ടി പോലിസ് പ്രതിയെ അങ്കമാലി പോലിസിനു കൈമാറി.
Next Story

RELATED STORIES

Share it