palakkad local

പ്രതിഷേധ പരിപാടികളുമായി സംഘടനകള്‍

പാലക്കാട്: സംഘ്പരിവാര്‍ ദുശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 25വര്‍ഷം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് വ്യത്യസ്ഥ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 'രാജ്യം അപമാനിക്കപ്പെട്ട 25വര്‍ഷം'എന്ന പ്രമേയത്തില്‍ ദേശ വ്യാപകമായി നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി എസ്ഡിപിഐ ജില്ലയില്‍ 10കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
തൃത്താല നിയോജക മണ്ഡലം ധര്‍ണ കറുകപുത്തൂരില്‍ സംസ്ഥാന സമിതിയംഗം ഇ എസ് കാജാ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. ചെര്‍പ്പളശ്ശേരിയില്‍ ജില്ലാ കമ്മിറ്റിയംഗം മുസ്തഫ ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ്  സക്കീര്‍ ഹുസൈന്‍, ഒറ്റപ്പാലം മുരിക്കുംപറ്റ ജില്ലാ സെക്രട്ടേറിയറ്റംഗം എ വൈ കുഞ്ഞിമുഹമ്മദ്, മണ്ണാര്‍ക്കാട് കോട്ടോപ്പാടം ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി, പാലക്കാട് ട്ടൗണില്‍ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ചിറ്റൂരില്‍ ജില്ലാ കമ്മിറ്റിയംഗം ഒ എച്ച് ഖലീല്‍, നെന്മാറയില്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് കെ പി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. മേലെ പട്ടാമ്പിയില്‍ ജില്ലാ ട്രഷറര്‍ അബ്ദുല്‍ മജീദും കൊപ്പത്ത് പട്ടാമ്പി മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഹമീദും ധര്‍ണ ഉദ്ഘാടനം ചെയ്യും.
പിഡിപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിക്കും. ഇന്നു വൈകീട്ട് മൂന്നിന് പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന മതേതരത്വ സംരക്ഷണ സമ്മേളനം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനമായി ആചരിക്കും. പഞ്ചായത്ത്-വില്ലേജ് തലത്തില്‍ പ്രതിഷേധ പ്രകടനം നടക്കും. എസ്‌യുസിഐയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനമായി ആചരിക്കും.
Next Story

RELATED STORIES

Share it