Flash News

പ്രതിഷേധിക്കുന്നവരെ തീവ്രവാദികളാക്കുന്നു; എസ്ഡിപിഐ നിയമസഭാ മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരേ ഇന്ന് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. വാഹനം അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആലുവ എടത്തലയില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച പോലിസുകാര്‍ക്കെതിരേ പ്രതിഷേധിച്ചവരെയാണ് മുഖ്യമന്ത്രി തീവ്രവാദികളായി ആക്ഷേപിച്ചത്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെ മറികടക്കാന്‍ പോലിസിന്റെ അക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇത് പോലിസുകാര്‍ക്ക് തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള പ്രേരണയായി മാറും. ക്രൂരമായി മര്‍ദനമേറ്റ യുവാവിനെ പരിക്കില്ലെന്നു പറഞ്ഞ് തിരിച്ചയച്ച ആലുവ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോ. പ്രദീപിനെതിരേ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരേ ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടാവുക എന്നത് ജനാധിപത്യ സമൂഹത്തില്‍ സ്വാഭാവികമാണ്. ഇത്തരം പ്രതിഷേധങ്ങളെ തീവ്രവാദം ആരോപിച്ച് ഇല്ലായ്മ ചെയ്യാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it