thrissur local

പ്രതിഷേധസൂചകമായി കരിദിനവും പ്രതിഷേധ സംഗമവും

ചാവക്കാട്: തകര്‍ന്നു കിടക്കുന്ന ദേശീയ പാത 17 ചാവക്കാട്-ചേറ്റുവ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സേവ് എന്‍എച്ച് ജനകീയ സംരക്ഷണ സമിതി കരിദിനവും പ്രതിഷേധ സംഗമവും നടത്തി.
കാലവര്‍ഷത്തില്‍ ജലപാതയും, വേനല്‍ കാലങ്ങളില്‍ പൊടിപ്പാതയുമായി മാറിയ റോഡിലെ കുഴിയില്‍ വീണ് അപകടങ്ങള്‍ പതിവായതോടെയാണ്  സേവ് എന്‍എച്ച് ജനകീയ സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയത്. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനം മൂലം വര്‍ഷാവര്‍ഷം റോഡ് തകരുന്ന അവസ്ഥയാണെന്നും റോഡിലെ കുഴികള്‍ അടക്കല്‍ പ്രതിവിധി അല്ലന്നും, ശാസ്ത്രീയമായ ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.ചാവക്കാട് മുതല്‍ മൂന്നാംകല്ല് വരെ പാതയോരത്തും, വീടുകളിലും, സ്ഥാപനങ്ങളിലും, വാഹനങ്ങളിലുമെല്ലാം പ്രതിഷേധ സൂചകമായി കരിങ്കൊടിനാട്ടി.ചാവക്കാട് മുതല്‍ ചേറ്റുവ പാലം വരെ പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്ന പാത ശാസ്ത്രീയമായ രീതിയില്‍ പുനര്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്ന് സേവ് എന്‍എച്ച് ജനകീയ സംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.
വിവിധ രാഷ്ടീയകക്ഷി നേതാക്കള്‍, വ്യാപാരി നേതാക്കള്‍, സാമൂഹ്യസാംസ്‌കാരികക്ലബ് നേതാക്കള്‍ സംബന്ധിച്ചു. സംഗമം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി അബ്ദുല്‍ ഹമീദ് ഉല്‍ഘാടനം ചെയ്തു.
ചെയര്‍മാന്‍ ഷറഫുദ്ധീന്‍ മുനക്കകടവ് അദ്ധ്യക്ഷത വഹിച്ചു, പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം, പഞ്ചായത്ത് അംഗം ഹംസക്കുട്ടി, എ ടി മൊയ്‌നുദ്ധീന്‍, ഹുസൈന്‍ ഹാഷ്മി, വി പി മന്‍സൂര്‍ അലി, ജെയ്‌സണ്‍ ആളുക്കാരന്‍, കെ യു കാര്‍ത്തികേയന്‍, വി യു ഹുസൈന്‍, വി കെ ബാബു, മുഹമ്മദലി, എ വി ഹംസക്കുട്ടി ഹാജി, ഫൈസല്‍ ഉസ്മാന്‍, അനീഷ് പാലയൂര്‍, എ ടി മുജീബ്, ജംഷീര്‍, നാസര്‍,ജനറല്‍ കണ്‍വീനര്‍ സുബൈര്‍, വൈസ് ചെയര്‍മാന്‍ എ സി ഷിഹാബ് സംസാരിച്ചു.
Next Story

RELATED STORIES

Share it