Flash News

പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് വെടിവെച്ചു: മൂന്നു കര്‍ഷകര്‍ മരിച്ചു

പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് വെടിവെച്ചു: മൂന്നു കര്‍ഷകര്‍ മരിച്ചു
X

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് മന്ദ്‌സൗറില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കുനേരെയാണ് പോലീസ് വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടു കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തക്രവാദ് നിവാസികളായ കനയ്യലാല്‍ പഠീദാര്‍, ചില്ലോദ് പിപാലിയ, ബബ്‌ലൂ പഠീദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സമരം ചെയ്യുന്ന കര്‍ഷകര്‍ മന്‍സോറില്‍ ഒരു തുണിക്കടയ്ക്ക് തീവെക്കുകയും കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തതായി റിപോര്‍ട്ടുണ്ട്. റെയില്‍വെ ട്രാക്കുകള്‍ പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രക്ഷോഭം രൂക്ഷമാവാനിടയുള്ള സാഹചര്യത്തില്‍ ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് നിര്‍ത്തിവച്ചു.

[related]
Next Story

RELATED STORIES

Share it