Flash News

പ്രതിഷേധക്കാരുടെ മുകളിലൂടെ സിആര്‍പിഎഫ് വാഹനം കയറിയിറങ്ങി:ഒരാള്‍ മരിച്ചു; പ്രതിഷേധം ശക്തം

പ്രതിഷേധക്കാരുടെ മുകളിലൂടെ സിആര്‍പിഎഫ് വാഹനം കയറിയിറങ്ങി:ഒരാള്‍ മരിച്ചു; പ്രതിഷേധം ശക്തം
X
ശ്രീനഗര്‍: കശ്മീരില്‍ ശ്രീനഗറിലെ നൗഹാട്ട മേഖലയില്‍ പ്രതിഷേധക്കാരുടെ മുകളിലൂടെ സിആര്‍പിഎഫ് വാഹനം കയറിയിറങ്ങി. മൂന്ന് പേരുടെ ദേഹത്തൂടെയാണ് കയറി ഇറങ്ങിയത്.തുടര്‍ന്ന് പരിക്കേറ്റ ഒരാള്‍ മരിക്കുകയും ചെയ്തു. രണ്ടുപേരുടെ നില ഗുരുതരമാണ്.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സിആര്‍പിഎഫ് വാഹനം തടയാന്‍ ശ്രമിക്കുകയും വാഹനത്തിന് നേരെ കല്ലേറും നടത്തിയ സമയത്തായിരുന്നു സംഭവം.



കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്താനിരിക്കെയാണ് ഈ സംഭവം.ജൂണ്‍ 29ന് ആരംഭിക്കുന്ന അമര്‍നാഥ് തീര്‍ഥാടനം സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും ഹൂറിയത്ത് നേതാക്കള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമാണ് രാജ്‌നാഥ് സിങ് കശ്മീരില്‍ എത്തുന്നത്.
സൈനികരുടെ ഭാഗത്ത് നിന്നുണ്ടായ ഈ ക്രൂരതയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഒമര്‍ അബ്ദുള്ള ശക്തമായി വിമര്‍ശിച്ചു. വെടിനിര്‍ത്തല്‍ ആയതുകൊണ്ടാണ് തോക്ക് ഉപയോഗിക്കാതെ ജീപ്പ് ഉപയോഗിച്ചതെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു
Next Story

RELATED STORIES

Share it