Kottayam Local

പ്രതിഷേധം ശക്തമായി : ജാക്കറ്റ് പിന്‍വലിക്കും; യൂനിഫോം വിവാദത്തിനു വിരാമം



ഈരാറ്റുപേട്ട: വിദ്യാര്‍ഥിനികളെ മോശമായി ചിത്രീകരി ക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത യൂനിഫോം നിഷ്‌കര്‍ഷിച്ച് വിവാദത്തിലായ അരുവിത്തുറ സെന്റ് അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജ് അധികൃതര്‍ പ്രതി ഷേധം വ്യാപകമായ പ്പോ ള്‍ പരിഷ്‌കാരം പിന്‍വലിച്ച് തടിയൂരി. ഇന്നലെ പിടിഎ എക്‌സിക്യൂട്ടീവും വിദ്യാര്‍ഥി സംഘടനകളാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വിവാദ യൂനിഫോം സ്‌കൂള്‍ മാനേജ്‌മെന്റ് ചെലവില്‍ മാറ്റം വരുത്തുമെന്ന് രേഖാമൂലം ഉറപ്പുനല്‍കി. ഫോട്ടോയെടുത്ത വ്യക്തിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കരുതെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. ഒന്നുമുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികളുടെ യൂനിഫോമില്‍ നിന്ന് ചെറിയ ജാക്കറ്റ് ഒഴിവാക്കുന്നതായും ആറു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പുതിയ ഓവര്‍കോട്ട് നല്‍കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിവാദ യൂനിഫോമിനെതിരേ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിരുന്നു. ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. ഫോട്ടോഷോപ്പ് വഴി കൃത്രിമം നടത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ നേരത്തെ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍, സോ ഷ്യല്‍ മീഡിയകളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് തെറ്റുസമ്മതിക്കാനും യൂനിഫോമില്‍ മാറ്റംവരുത്താനും അധികൃതര്‍ തയ്യാറായത്.
Next Story

RELATED STORIES

Share it