palakkad local

പ്രതിഷേധം ഫലം കണ്ടു; മീങ്കര ഡാമിലേക്ക് വെള്ളമെത്തിക്കും

കൊല്ലങ്കോട്: മീങ്കര ഡാമിലേക്ക് വെള്ളമെത്തിച്ച് ജലവിതരണം നടത്തണമെന്നാവശ്യപ്പെട്ട് മീങ്കര-ചുള്ളിയാര്‍ ജലസംരക്ഷണ സമിതി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
മീങ്കരയില്‍ കുടിവെള്ളാവശ്യത്തിന് വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങിയത്. തിങ്കളാഴ്ച മുതല്‍ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് മാറിയിരുന്നു. നേരത്തെ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളമെത്തിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. തുടര്‍ന്നായിരുന്നു ജലസംരക്ഷണ സമിതി സത്യാഗ്രഹ സമരം ആരംഭിച്ചത്.
സമരം തുടങ്ങുമ്പോള്‍ 17.4 അടി വെള്ളമായിരുന്നു ഡാമില്‍ ഉണ്ടായിരുന്നത്. ഇതിനിടെ സമരക്കാര്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ കമ്പാലത്തറ അണക്കെട്ടില്‍ നിന്നും 15ന് വെള്ളം നല്‍കുമെന്ന് അറിയിച്ചിരുന്നു. കെ ബാബു എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെ കന്നിമാരി കനാല്‍ വഴി മീങ്കരയിലേക്ക് വെള്ളമെത്തിച്ചെങ്കിലും ഒഴുക്ക് കുറഞ്ഞ രീതിയിലാണെന്ന് ചൂണ്ടിക്കാണിച്ച് ജലസംരക്ഷണ സമിതി ഹര്‍ത്താലും നിരാഹാരവും പ്രഖ്യാപിച്ച്  സമരം ശക്തമാക്കുകയായിരുന്നു. ഇതിനിടെ മൂലത്തറ ഡാമിലെ മറ്റൊരു ഷട്ടര്‍ ഭാഗികമായി അടച്ച് കൂടുതല്‍ വെള്ളം കമ്പാലത്തറയിലെത്തിച്ച് മീങ്കരയിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുത്തി.
ഇതോടെ ഇന്നലെ ഉച്ചയോടെ വെള്ളം 20.5 അടിയിലേക്ക് എത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് 19.1 അടി വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമരക്കാര്‍ ആവശ്യപ്പെട്ട 22 അടി വെള്ളം വേണമെന്ന ആവശ്യം, മുന്‍ മന്ത്രി വി സി കബീര്‍ ജലസേചന മന്ത്രിയുമായും ജില്ലാ കലക്ടറുമായും സംസാരിച്ച് ഉറപ്പു വരുത്തി.
ഇതേ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വി സി കബീര്‍ നാരങ്ങ നീര് നല്‍കി സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍ ശിവരാജന്‍, കെ ജി പ്രദീപ്കുമാര്‍, ടി വിശ്വനാഥന്‍, കെ സി മുരളീധരന്‍, ഹുസൈന്‍, കെ ഷംസുദ്ദീന്‍, സുലൈമാന്‍, ചെല്ലമുത്തു കൗണ്ടര്‍, ആര്‍ ബിജോയ്, മുബാറക്ക്, പി ഗംഗാധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it