palakkad local

പ്രതിഷേധം; കുതിരാന്‍ തുരങ്ക നിര്‍മാണം നിലച്ചു

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിലെ കുതിരാനില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണം വീണ്ടും നിലച്ചു. നാട്ടുകാരും, ടിപ്പര്‍ െ്രെഡവര്‍മാരും സമരവുമായി രംഗത്തെത്തിയതോടെയാണ് പ്രവൃത്തികള്‍ നിലച്ചത്. ഇടതു തുരങ്കം ആരംഭിക്കുന്ന പ്രദേശത്ത് ബസ് സ്‌റ്റോപ്പ് അനുവദിക്കുക, പഴയ റോഡ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി രംഗത്തെത്തിയത്.  ഇതിനു പിന്നാലെ ടിപ്പര്‍ െ്രെഡവര്‍മാരും സമരം പ്രഖ്യാപിച്ചു. കുടിശ്ശികയായി 60 ലക്ഷത്തോളം രൂപ ഇവര്‍ക്ക് കരാര്‍ കമ്പനി നല്‍കാനുണ്ടെന്ന് െ്രെഡവര്‍മാര്‍ പറയുന്നു. കുടിശ്ശിക തീര്‍ത്ത് കിട്ടാതെ സമരം അവസാനിപ്പിക്കാന്‍ െ്രെഡവര്‍മാര്‍ തയ്യാറല്ല.
നാട്ടുകാരും െ്രെഡവര്‍മാരും ഒരുമിച്ചു സമരവുമായി എത്തിയതോടെ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. നാട്ടുകാര്‍ സംഘടിച്ചെത്തി ഇടതു തുരങ്കത്തിന് മുമ്പില്‍ ആവശ്യങ്ങളുന്നയിച്ച ഫഌക്‌സ് ബേ ാര്‍ഡ് സ്ഥാപിച്ചു പിരിഞ്ഞു പോയി. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിര്‍മാണം ആരംഭിച്ചാല്‍ വീണ്ടും തടയുമെന്ന് സമരക്കാര്‍ അറിയിച്ചു. നിര്‍മാണം നിര്‍ത്തിവെക്കുന്നതോടെ ദിനംപ്രതി ലക്ഷക്കണക്കിന് രൂപയാണ് കരാര്‍ കമ്പനിക്ക് നഷ്ടമാവുന്നത്. നിര്‍മാണം 80 ശതമാനത്തോളം പൂര്‍ത്തീകരിച്ച ഇടതു തുരങ്കം ഉടന്‍ തുറക്കാന്‍ സാധ്യത തെളിയുന്നുണ്ടെങ്കിലും, വലതു തുരങ്കത്തിന്റെ നിര്‍മാണം 50 ശതമാനം മാത്രമേ എത്തിയിട്ടുള്ളൂ. ഗതാഗതയോഗ്യമാക്കി തുറന്ന് കൊടുക്കാന്‍ ഇനിയും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് കരുതുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം ഇടതു തുരങ്കത്തിന്റെ മുമ്പില്‍ പ്രവേശന കവാടത്തിന് മുമ്പിലായി കൂറ്റന്‍ പാറക്കഷണങ്ങള്‍ അടര്‍ന്ന് വീണതും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 30 അടിയോളം ഉയരത്തില്‍ നിന്നാണ് പറക്കഷണങ്ങള്‍ അടര്‍ന്ന് വീണത്.  വീഴ്ച്ചയില്‍ തുരങ്കത്തിന് മുമ്പില്‍ സ്ഥാപിച്ചിരുന്ന സൂചന ബോര്‍ഡും തകര്‍ന്നു. പൊട്ടിച്ചതിന് ശേഷം മുമ്പിലേക്ക് തള്ളി നില്‍ക്കുന്ന പാറകളാണ് അടര്‍ന്ന് വീണതെന്നാണ് കമ്പനിയുടെ വിശദീകരണം. പാറകളില്‍ വിള്ളലുകള്‍ നിലനില്‍ക്കുന്നുമുണ്ട്. ഇത് ഇനിയും അടര്‍ന്ന് വീഴുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it