World

പ്രതിഷേധം; അറബ് പ്രദേശം ബഹിഷ്‌കരിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം

തെല്‍അവീവ്: ജറുസലേം തലസ്ഥാനമായി അംഗീകരിച്ചതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന ഇസ്രായേലിലെ അറബ് പ്രദേശം ബഹിഷ്‌കരിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം. യുഎസിന്റെ പ്രഖ്യാപനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്ന വാദി അറ ഇസ്രായേലിന്റെ ഭാഗമല്ലെന്നും ജൂതരായ ഇസ്രായേലികള്‍ അവിടം സന്ദര്‍ശിക്കുകയോ അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുകയോ ചെയ്യരുതെന്നും പ്രതിരോധ മന്ത്രി അവിഗ്ദൂര്‍ ലീബെര്‍മാന്‍ ആവശ്യപ്പെട്ടു. വടക്കന്‍ ഇസ്രായേലിലെ പ്രധാനപ്പെട്ട ഹൈവേ ഉപരോധിച്ച ആയിരക്കണക്കിന് അറബ് വംശജര്‍ ഇസ്രായേല്‍ പോലിസിനും ബസ്സുകള്‍ക്കും നേരെ കല്ലെറിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it