പ്രതിരോധ വകുപ്പ് ഇടപാടുകളെക്കുറിച്ചും പരാമര്‍ശം

ന്യൂഡല്‍ഹി: നികുതി ഇളവുള്ള വിദേശരാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ മുഖേന ഇന്ത്യന്‍ പ്രതിരോധ വകുപ്പും ഇടപാട് നടത്തിയിരുന്നുവെന്നു വെളിപ്പെടുത്തല്‍.
കഴിഞ്ഞ ദിവസം പുറത്തുവന്ന പനാമ രേഖകളിലാണ് പ്രതിരോധ മേഖലയിലെ ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാതാക്കളായ ഇറ്റാലിയന്‍ കമ്പനി ഇലട്രോണിക്ക സ്പായുമായി ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും നടത്തിയ ഇടപാടുകളില്‍ രണ്ട് വിവാദ വിദേശ കമ്പനികള്‍ക്കു പങ്കുള്ളതായി പുറത്തുവന്നിരിക്കുന്നത്. പനാമ കേന്ദ്രീകരിച്ചുള്ള മൊസ്സാക്ക് ഫൊന്‍സേക്കയുടെ സഹായത്തോടെ നികുതി ഇളവുള്ള രാജ്യങ്ങളിലുള്ള രണ്ട് കമ്പനികള്‍ക്ക് പലപ്പോളായി അഞ്ചിനും 17നും ഇടയില്‍ സാമഗ്രികളുടെ വിതരണക്കാര്‍ കമ്മീഷന്‍ കൊടുത്തിരുന്നുവെന്നും ഈ ഇടപാടുകള്‍ 2000 മുതലാണു നടന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
ബഹാമസില്‍ 1993ല്‍ രജിസ്റ്റര്‍ ചെയ്ത ഇന്റര്‍ട്രേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (ഐഇഎല്‍) 1997ല്‍ സ്ഥാപിതമായ ഇന്റര്‍ട്രേഡ് പ്രൊജക്ട്‌സ് കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് (ഐപിസിഎല്‍) എന്നീ കമ്പനികളാണ് പ്രതിരോധ മേഖലയിലെ ഇടപാടുകളുമായി ബന്ധപ്പെട്ടു പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. രണ്ട് കമ്പനികളിലും ഡയറക്ടര്‍മാരായി കാണിച്ചിരിക്കുന്നത് കൂടുതലും പനാമക്കാരാണെന്നും റിപോര്‍ട്ട് പറയുന്നു.
ഫിലിപ്പീന്‍സ്, അല്‍ജീരിയ എന്നീ രാജ്യങ്ങളിലെ പ്രതിരോധ ഇടപാടുകളിലും ഈ കമ്പനികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നു.
Next Story

RELATED STORIES

Share it