ernakulam local

പ്രതിരോധ കുത്തിവയ്പ്പ് അഞ്ച് വയസിലെടുക്കുന്നത് 69 ശതമാനം മാത്രം

കൊച്ചി: ജില്ലയില്‍ ഒന്നര വയസു വരെയുള്ള 92 ശതമാനം കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമ്പോള്‍ അഞ്ചു വയസില്‍ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം 69 ശതമാനമാണെന്നു ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്(ഐഎപി) അറിയിച്ചു.  മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഐഎപി കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ പിഎം മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു. ലോക പ്രതിരോധ കുത്തിവയ്പ്പ് വാരത്തോടനുബന്ധിച്ച് അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐഎപി പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശിശുമരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് പ്രതിരോധ കുത്തിവയ്പ്പ്. സാമൂഹിക മാധ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരേ വരുന്ന പ്രചാരണങ്ങള്‍ ആശങ്കാജനകമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങക്കെതിരേ ഐഎപി ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഡോ പിഎം മുഹമ്മദ് ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു. ഐഎപി കൊച്ചിന്‍ ചാപ്റ്റര്‍ സെക്രട്ടറി ഡോ രോഹിത് ഏബ്രഹാമും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it