പ്രതിരോധ ഇടപാടില്‍ ഏജന്റുമാരെ അനുവദിക്കും

ന്യൂഡല്‍ഹി: പ്രതിരോധ വ്യാപാര ഇടപാടുകളില്‍ ഏജന്റുമാരെ നിയോഗിക്കാന്‍ വിദേശ ആയുധമിടപാട് സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കമ്പനിയുടെ വിശദാംശങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും സക്‌സസ് ബോണസോ പെനാല്‍റ്റി ഫീസോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്.
കമ്പനി നിര്‍ദേശിക്കുന്ന ഏജന്റിനെ ഏത് സമയത്തും സ്വീകരിക്കാനോ തള്ളാനോ സര്‍ക്കാരിന് പരമാധികാരം ഉണ്ടായിരിക്കുമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്. ഇടപാടില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പ്രതിരോധ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് നയം വിശദീകരിച്ചത്. പ്രതിരോധ ഇടപാടില്‍ ഏജന്റുമാരും ഇടനിലക്കാരും തമ്മിലുള്ള വ്യത്യാസത്തെപറ്റി സര്‍ക്കാര്‍ നയം വ്യക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it