kozhikode local

പ്രതിരോധമരുന്ന് വിതരണ വിവാദം: ജീവനക്കാരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മുക്കം: മണാശ്ശേരി ഗവ. ഹോമിയോ ആശുപത്രിയില്‍ നിപാ പ്രതിരോധ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ അറ്റന്‍ഡര്‍ മോളി കൃഷ്ണന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഹോമിയോ ഡയറക്ടര്‍ ഡോ. കെ ജമുനയാണ് നടപടി റദ്ദാക്കി ഉത്തരവിറക്കിയത്. ഈ മാസം ഒന്നിനാണ് മണാശേരി ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നിന്ന്  നിപാ വൈറസിനെതിരെയുളള പ്രതിരോധ മരുന്നെന്ന പേരില്‍ മരുന്ന് വിതരണം ചെയ്തത് .നിപാക്കുള്ള പ്രതിരോധ മരുന്ന് ലഭ്യമാണന്ന് ഡിസ്‌പെന്‍സറിയില്‍ എഴുതി വെച്ചതിന് ശേഷം ഡോക്ടറില്ലാത്ത സമയത്തായിരുന്നു മരുന്ന് വിതരണം ചെയ്തത്.
എന്നാല്‍ നിപാാവൈറസിന് പ്രതിരോധ മരുന്നില്ലെന്ന് വ്യക്തമാവുകയും മരുന്ന് കഴിച്ച ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ മരുന്ന് വിതരണം വിവാദത്തിലായി. ഇതേതുടര്‍ന്ന് അറ്റന്‍ഡറെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.  ഈ സാഹചര്യത്തില്‍ ഹോമിയോ ജില്ലാതല വിദഗ്ധ സമിതി സ്ഥലത്തെത്തി അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പില്ലന്ന് കണ്ടെത്തുകയുമായിരുന്നു.
അതിനിടെ അറ്റന്‍ഡറുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും സംഭവത്തില്‍ ഡോക്ടറാണ് കുറ്റക്കാരനെന്നും ആരോപിച്ച് വിദഗ്ധ സമിതി അംഗങ്ങളെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ തടഞ്ഞ് വെക്കുകയും ചെയ്തിരുന്നു. സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഎംഒ സ്ഥലത്തെത്തി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍, നഗരസഭാധ്യക്ഷന്‍, എന്നിവരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു.
കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ പടരുന്ന പനിക്കുള്ള പ്രതിരോധമെന്ന നിലക്ക് മരുന്ന് വിതരണം ചെയ്യണമെന്ന വകുപ്പ് ഡയറക്ടറുടെ സര്‍ക്കുലറാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു .ഇതെല്ലാം കണക്കിലെടുത്താണ്  ഡിസ്‌പെന്‍സറി ജീവനക്കാരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് കരുതുന്നു.
Next Story

RELATED STORIES

Share it