Idukki local

പ്രതിയെ ശിക്ഷിക്കണം: എസ്‌വൈഎസ്

തൊടുപുഴ: ലൗ ജിഹാദിന്റി പേരുപറഞ്ഞ് രാജസ്ഥാനില്‍ നിരപരാധിയായ മുഹമ്മദ് അഫ്‌റാസുലിനെ ചുട്ടുകൊന്ന കുറ്റവാളിയെ നിയമത്തന്റെ മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷനല്‍കണമെന്ന് എസ് വൈഎസ് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുനബി പ്രകാശമാണ് കാംപയിന്റെ ഭാഗമായി 17ന് എറണാകുളത്തു നടക്കുന്ന മദ്ഹുര്‍ റസൂല്‍ സമ്മേളനവും ആമില പരേഡും വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിടാനുള്ള തീരുമാനം പുനപ്പരിശോധിക്കുക, ഫഌഷ് മോബിന്റെ പേരില്‍ ഇസ്്‌ലാമിക ചിഹ്്‌നങ്ങളെ ഇകഴ്ത്താനുള്ള ശ്രമങ്ങളില്‍ നിന്നു പിന്‍മാറുക, ഓഖി ദുരന്തത്തിനു ഇരയായവര്‍ക്ക് അര്‍ഹമായ സഹായം എത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗം ആവശ്യപ്പെട്ടു. ജെറുസെലേം ഇസ്രായേലിന്റെ തലസ്ഥാനമാക്കിയ  അമേരിക്കന്‍ നടപടിയെ യോഗം അപലപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഖുത്തബ ജില്ലാ സെക്രട്ടറി ഹനീഷ് കാശിഫി ഉദ്ഘാടനം ചെയ്തു. പി എസ് സുബൈര്‍, ഹാഷിം ബാഖവി, മുഹമ്മദ് ഫൈസി, അബ്്ദുല്‍ കരീം മൗലവി, ഷാജഹാന്‍ മൗലവി, പി എസ് അബ്ദുല്‍ ജബ്ബാര്‍, ഇസ്്മായില്‍ മൗലവി പാലമല, അബ്്ദുര്‍ റഹ്മാന്‍ സഅദി, ഹബീബുല്ല മൗലവി, അബ്്ദു ഹാജി, കെ ബി അസീസ്, സുലൈമാന്‍, എം എം ഫതഹുദ്ദീന്‍, അബ്്ദുര്‍ റഹ്മാന്‍ കുഞ്ഞ്, അബ്്ദുര്‍ റഹ്മാന്‍ പുഴക്കര, പി ഇ ഹുസൈന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it