പ്രതിയുടെ പേരില്‍ നൂറിലധികം കേസുകള്‍ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍
BY Sumeera SMR4 May 2016 5:44 AM GMT
Sumeera SMR4 May 2016 5:44 AM GMT
പട്ടാമ്പി: അന്തര്‍ജില്ലാ മോഷ്ടാവ് മലപ്പുറം കല്പകഞ്ചേരി സ്വദേശി പൊറോട്ട ഹനീഫ പിടിയില്‍. കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് കൂര്ക്കപ്പറമ്പില് അനൂപിന്റെ വീട് കവര്‍ച്ച ചെയ്ത കേസില്‍ പട്ടാമ്പി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പട്ടാമ്പി സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നും ഇയാള്‍ പിടിയിലായത്.
പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി, പട്ടാമ്പി സിഐ സുരേഷ് എന്നിവരടങ്ങുന്ന പോലിസ് സംഘം കുറച്ചു നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഹനീഫയുടെ പേരില്‍ നൂറിലധികം കേസുകളുണ്ടെന്നു 22 കേസില്‍ ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒറ്റപ്പാലം സബ് ജയിലില്‍ റിമാന്റ് ചെയ്തു.
എസ്ഐമാരായ ലൈസാദ് അഹമ്മദ്, ജംഷീദ്, എഎസ്ഐമാരായ ഫസലുദ്ദീന്‍, സുനില്‍കുമാര്‍ എന്നിവരും സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിജു, താഹിര്‍, സലാം, സജി, വിനോദ് വി നായര്‍, ജലീല്‍, ഷാജഹാന്, ശശി എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT