thrissur local

പ്രതിമകള്‍ തകര്‍ത്ത് ചരിത്രത്തെ മറയ്ക്കാന്‍ ഫാഷിസ്റ്റുകളുടെ ശ്രമം: ബാലചന്ദ്രന്‍ വടക്കേടത്ത്

തൃശൂര്‍: പ്രതിമകള്‍ ആരുടേതായാലും അത് തകര്‍ക്കുന്നത് ഫാഷിസമാണെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു. പരക്കെ അക്രമങ്ങളും തുടരുകയാണ്.
തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിട്ടേയുള്ളൂ, അധികാരമേറ്റെടുക്കും മുമ്പേ തന്നെയാണിത്. അധികാരമേറ്റാല്‍ എങ്ങനെയാവുമെന്ന് ഈ സൂചനകളില്‍ വ്യക്തം. സിപിഎമ്മിനെതിരായ ആക്രമണത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമായി കാണാനാവില്ല. തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുകയെന്ന അപകടകരമായ മനശാസ്ത്രമാണിത്. നാളെ ഗാന്ധിയുടെയും നെഹ്രുവിന്റെയും തുടങ്ങി ചരിത്ര പുരുഷന്മാരുടെയെല്ലാം പ്രതിമകള്‍ തകര്‍ക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇതിനെ പ്രതിരോധിക്കാതെ വയ്യ. ലോക ചരിത്രവുമായി ഇന്ത്യക്ക് ബന്ധമുണ്ട്. ആ ബന്ധം ശിഥിലമായാല്‍ ഇവിടെ സ്വകാര്യ ഹിന്ദു വര്‍ഗീയത ഉയര്‍ന്നുവരും. ഓര്‍മ്മകള്‍ പാടില്ലെന്നാണോ മറവിയുടെ പ്രത്യയശാസ്ത്രം പറയുന്നത്. ഇതിനെ പ്രതിരോധിക്കലാണ് സ്വാതന്ത്ര്യം. ഇന്ത്യയിലെ സാംസ്‌കാരിക സമൂഹം ഇത് തിരിച്ചറിയണം. മുമ്പ് ഗാന്ധിയുടെയും, രാജീവ്ഗാന്ധിയുടേയുമടക്കം പ്രതിമകള്‍ തകര്‍ത്തവര്‍ ഭാവിയില്‍ തിരിച്ചടിയുണ്ടാവുമെന്ന് ഓര്‍ക്കാനിടയില്ല.  എങ്കിലും, ഈ തകര്‍ക്കല്‍ കൊണ്ട് ചരിത്രത്തിെന്റ ഓര്‍മ്മകള്‍ മങ്ങിപ്പോകില്ലെന്ന് ഈ ഫാഷിസ്റ്റുകള്‍ തിരിച്ചറിയണമെന്നും വടക്കേടത്ത് പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it