thrissur local

പ്രതിബന്ധങ്ങളെ അതിജീവിച്ച് 56 കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി

ചാവക്കാട്: ന്യൂനമര്‍ദത്തെത്തുടര്‍ന്ന് പെയ്തമഴയ്ക്കും കാറ്റിനും കടലാമക്കൂട്ടില്‍ അടവെച്ച മുട്ടകളെ നശിപ്പിക്കാനായില്ല. പ്രതിബന്ധങ്ങളെ അതിജീവിച്ച് പഞ്ചവടി ന്യൂ ഫ്രണ്ട്‌സ് നഗറിലെ ഗ്രീന്‍ ഹബിറ്റാറ്റ് ഹാച്ചറിയില്‍നിന്ന് 56 കുഞ്ഞുങ്ങളാണ് കഴിഞ്ഞദിവസം വിരിഞ്ഞിറങ്ങിയത്.
മഴയില്‍നിന്ന് കടലാമക്കൂടിനെ സംരക്ഷിക്കാന്‍ ടാര്‍പായ വലിച്ചുകെട്ടിയാണ് സംരക്ഷിച്ചത്. കനത്ത കാറ്റില്‍ ഇവ പറന്നുപോവുകയും ചെയ്തു. രണ്ടുദിവസം തുടര്‍ച്ചയായി പെയ്തമഴയില്‍ നനഞ്ഞ കൂടിന്റെ മുകളില്‍നിന്ന് മണ്ണ് മാറ്റിയും ഉണങ്ങിയ പഞ്ചാരമണല്‍ നിറച്ചുമാണ് കൂടിനെ പ്രവര്‍ത്തകര്‍ സംരക്ഷിച്ചത്. 46 ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് കടലാമക്കുഞ്ഞുങ്ങള്‍ അര്‍ധരാത്രിയോടെ ഒരോന്നായി പുറത്തുവന്നത്.
കടലാമ വാച്ചര്‍മാരായ സലീം എടക്കഴിയൂര്‍, ഇജാസ്, അജ്മല്‍ പാപ്പി എന്നിവരുടെ നേതൃത്വത്തിലാണ് കടലാമക്കൂടുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തി കുഞ്ഞുങ്ങളെ വിരിയിച്ചിറക്കിയത്.
പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍, വൈസ് പ്രസിഡന്റ് ആര്‍ പി ബഷീര്‍, അഷറഫ് മൂത്തേടത്ത്, ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ജെ ജെയിംസ്, സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് ജയമാധവന്‍, ഫോറസ്റ്റര്‍ സജീവ്, ന്യൂ ഫ്രണ്ട്‌സ് ഗ്രൂപ്പ് മെമ്പര്‍മാരായ റഷീക്ക്, ഹനസ് ചിക്കു, അഫ്‌നാസ്, റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടു.
Next Story

RELATED STORIES

Share it