പ്രതിഫലത്തില്‍ മെസ്സി മുന്നില്‍; ഒരു മിനിറ്റില്‍ ലഭിക്കുന്നത് 20 ലക്ഷം
BY vishnu vis24 April 2018 5:53 PM GMT
X
vishnu vis24 April 2018 5:53 PM GMT
മാഡ്രിഡ്: ഫുട്‌ബോളിന്റെ രാജകുമാരനായ ബാഴ്‌സലോണയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിക്ക് കളിക്കളത്തില്‍ നില്‍ക്കുന്ന ഓരോ മിനിറ്റും ലഭിക്കുന്നത് 20 ലക്ഷം രൂപ വീതം. ഈ സീസണിലെ ലാ ലിഗ, ചാംപ്യന്‍സ് ലീഗ്, സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ്, നാല് അന്താരാഷ്ട്ര മല്‍സരം എന്നിവയടക്കം മെസ്സി ഈ സീസണില്‍ നേടിയ പ്രതിഫലം ഏകദേശം 1025 കോടി രൂപയാണ് (15.40 കോടി ഡോളര്‍). ഇതില്‍ പരസ്യം, ശമ്പളം, ബോണസ് എന്നിവയും ഉള്‍പ്പെടും. അതേ സമയം കളിക്കളത്തിലെ മുഖ്യ എതിരാളി റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത് 765 കോടി രൂപ മാത്രമാണ്. ഇവര്‍ക്ക് പിന്നിലായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുമുണ്ട്. 662 കോടി രൂപയാണ് നെയ്മര്‍ക്ക് ഈ സീസണില്‍ ലഭിച്ചത്. അവസാന സീസണില്‍ 710 കോടി വരുമാനമുണ്ടാക്കി റൊണാള്‍ഡോയായിരുന്നു മുന്നില്‍. അന്ന് 620 കോടി രൂപയാണ് മെസ്സിയുടെ സമ്പാദ്യം.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT