പ്രതിപക്ഷ നേതാവിനെ അവഹേളിച്ചതിനെതിരേ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ച വിഷയത്തില്‍ പ്രതിപക്ഷനേതാവിനെതിരേ എക്‌സൈസ് വകുപ്പ് പത്രക്കുറിപ്പ് ഇറക്കിയ സംഭവത്തില്‍ നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെതിരേ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് കെ സി ജോസഫ് എംഎല്‍എ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.
പ്രതിപക്ഷനേതാവിന്റെ പ്രത്യേക അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാണിത്. സഭാംഗമെന്നുള്ള പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് കെ സി ജോസഫ് നോട്ടീസില്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് എക്‌സൈസ് മന്ത്രിയോട് ചോദിച്ച 10 ചോദ്യങ്ങള്‍ക്ക് പകരമായി ബ്രൂവറി വിവാദം- പ്രതിപക്ഷ നേതാവിന്റെ വാദം അപഹാസ്യം: എക്‌സൈസ് വകുപ്പ് എന്ന തലക്കെട്ടില്‍ എക്‌സൈസ് വകുപ്പ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പ് ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിന്നു ചെന്നിത്തലയെ തടയാന്‍ ലക്ഷ്യമിട്ടാണെന്നും നോട്ടീസില്‍ പറയുന്നു.
Next Story

RELATED STORIES

Share it