malappuram local

പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബസ് തടഞ്ഞ് യാത്രക്കാരെ കയറ്റി

പെരിന്തല്‍മണ്ണ: പുതിയ ക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് റോഡിലെ രണ്ട് ബസ് സ്‌റ്റോപ്പുകള്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നീക്കംചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബസ് തടഞ്ഞു.
തുടര്‍ന്ന് ബസ്സുകള്‍ സ്റ്റോപില്‍നിന്നു തന്നെ ആളെ കയറ്റി.
നഗരസഭാ കാര്യാലയത്തിനു മുമ്പിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരും, യൂത്ത്‌ലീഗ് പ്രവര്‍ത്തകരും ബസ്സുകള്‍ തടഞ്ഞ് യാത്രക്കാര്‍ക്ക് തുടര്‍യാത്ര ഒരുക്കിയത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ അധികൃധരുമായി ചര്‍ച്ച നടന്നതായും നഗരസഭാ കാര്യാലയത്തിനു മുമ്പില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിന് തടസ്സമുണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചതായും നഗരസഭാ പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it