പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണം: ശരത് യാദവ്‌

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്ന് ശരത് യാദവ്. ലോക് താന്ത്രിക് പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിനു കീഴില്‍ ഭരണഘടനാ മൂല്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുകയാണ്. ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ പ്രതിപക്ഷത്തിന് മറ്റൊരു അവസരം ഇനി കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it