Flash News

പ്രതിപക്ഷ ഐക്യം സാക്ഷി, കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു

പ്രതിപക്ഷ ഐക്യം സാക്ഷി, കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു
X


ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ്സിന്റെ ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക വിധാന്‍ സൗധയില്‍ നടന്ന ആവേശകരമായ ചടങ്ങ് ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി മാറി. രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, മായാവതി, മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു, തേജസ്വി യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ എന്നിവര്‍ അറിയിച്ചിരുന്നു. തൂത്തുക്കുടിയിലെ വെടിവയ്പിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ യാത്ര റദ്ദാക്കിയത്.
Next Story

RELATED STORIES

Share it