Flash News

പ്രതിപക്ഷമില്ലാതെ ജനാധിപത്യം സാധ്യമല്ലെന്ന് അമിത് ഷാ

പ്രതിപക്ഷമില്ലാതെ ജനാധിപത്യം സാധ്യമല്ലെന്ന് അമിത് ഷാ
X


രായ്പൂര്‍: ജനാധിപത്യത്തില്‍ പ്രതിപക്ഷം പ്രധാന പങ്കു വഹിക്കുന്നുവെന്നും, പ്രതിപക്ഷമില്ലാതെ ജനാധിപത്യം സാധ്യമാവില്ലെന്നും അമിത് ഷാ.
കോണ്‍ഗ്രസ്സ് മുക്ത ഇന്ത്യ എന്ന മുദ്രാവാക്യം കൊണ്ട് ഉ്‌ദ്ദേശിക്കുന്നത് ആ പാര്‍ട്ടിയെ ഇല്ലാതാക്കുകയെന്നല്ല, കോണ്‍ഗ്രസ്സ് സംസ്‌കാരത്തെ ഇല്ലാതാക്കുകയെന്നാണെന്നും, പ്രതിപക്ഷം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ബിജെപി പ്രസിഡന്റ് ്അമിത് ഷാ തിങ്കളാഴ്ച്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരായ നതന്റെ ചില പ്രസ്താവനകള്‍ വ്യക്തിപരമായ ആക്രമണമായി കണക്കാക്കരുതെന്നും ് ചില പ്രതിപക്ഷ നേതാക്കളുടെ ചോദ്യത്തിന് താന്‍ മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.
ബിജെപിക്ക് കോണ്‍ഗ്രസ്സിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കണ്ടടുണ്ടൊയെന്ന ചോദ്യത്തിന് മറുപടിയായണ് പ്രതിപക്ഷമില്ലാതെ ജനാധിപത്യം സാധ്യമല്ലെന്ന് അമിത് ഷാ പറഞ്ഞത്, എന്നാല്‍ കോണ്‍ഗ്രസ്സിനെ നിലനിര്‍ത്തേണ്ടത് രാഹുല്‍ ഗാന്ധിയാണെന്നും അതെന്റെ ജോലിയല്ലന്നും ഷാ കൂട്ടി ചേര്‍ത്തു
Next Story

RELATED STORIES

Share it