പ്രതിപക്ഷനേതാവ് ലിഫ്റ്റില്‍ കുടുങ്ങി

കാസര്‍കോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 20 മിനിറ്റ് ലിഫ്റ്റില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് ലിഫ്റ്റ് പൊളിച്ചാണ് ഇദ്ദേഹത്തേയും കോണ്‍ഗ്രസ് നേതാക്കളേയും പുറത്തിറക്കിയത്
പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ രമേശ് ചെന്നിത്തല ഇന്നലെ രാവിലെ ഡിസിസിയുടെ നേതൃത്വത്തില്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംബന്ധിക്കാന്‍ വരുമ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. രാവിലെ 10.50ഓടെ രമേശ് ചെന്നിത്തല, കെപിസിസി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, കെപിസിസി അംഗം ബാലകൃഷ്ണ വോര്‍കുഡ്‌ലു എന്നിവര്‍ ജില്ലാ ബാങ്കിന്റെ മൂന്നാംനിലയില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാന്‍ ലിഫ്റ്റില്‍ കയറിയതായിരുന്നു. ഇതിനിടയില്‍ വൈദ്യുതി നിലച്ചു. എന്നാല്‍, വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും ലിഫ്റ്റ് പ്രവര്‍ത്തനം മുടങ്ങി. മൂന്നുപേര്‍ക്ക് കയറാവുന്ന ലിഫ്റ്റായിരുന്നു ഇത്. സഹകരണ മന്ത്രിയായിരുന്ന സി എന്‍ ബാലകൃഷ്ണന്‍ രണ്ട് വര്‍ഷം മുമ്പ് ഇതേ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു.
Next Story

RELATED STORIES

Share it