പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടാവുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രത്യക്ഷപ്പെട്ട നിപ വൈറസ് പനി പടര്‍ന്നുപിടിക്കാതെ നിയന്ത്രിക്കുന്നതിനു പ്രതിപക്ഷത്തിന്റെ പൂര്‍ണ സഹകരണമുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ അടിയന്തരമായി കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണം. ആവശ്യത്തിനുള്ള ഔഷധവും ആരോഗ്യ പ്രവര്‍ത്തകരെയും എത്തിക്കണം. ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തണം. പണം ഒന്നിനും തടസ്സമാവരുത്. മരണമടഞ്ഞവരുടെയും രോഗം ബാധിച്ചവരുടെയും കുടുംബങ്ങള്‍ക്കു ധനസഹായം നല്‍കണം. സംസ്ഥാനതലത്തില്‍ തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it