malappuram local

പ്രതിപക്ഷം വിട്ടു നിന്നു; പറപ്പൂരില്‍ സ്ഥിരംസമിതി തിരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് വിജയം

വേങ്ങര: പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് സ്ഥിരസമിതി തിരഞ്ഞെടുപ്പില്‍ ജനകീയ മുന്നണിക്ക് വിജയം. പരാജയം മുന്നില്‍ കണ്ട യുഡിഎഫ് തിരഞ്ഞെടുപ്പിനെത്തിയില്ല. ധനകാര്യം, ആരോഗ്യ-വിദ്യാഭ്യാസം സ്ഥിരസമിതികളിലേയ്ക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ധനകാര്യ സമിതിയിലേയ്ക്ക് പി വി കെ ഹസീന, എ പി ഹമീദ് എന്നിവരെയും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതിയിലേയ്്്ക്ക് ടി കെ അബ്ദുറഹീമിനെയുമാണ് ഐകകണ്‌ഠ്യേന തിരഞെടുത്തത്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ടി കെ അബ്ദുറഹീമിനെ സമിതിയുടെ ചെയര്‍മാനായി തിരഞെടുത്തു. നാലംഗ സമിതിയില്‍ ഒരാള്‍ മാത്രമാണ് യുഡിഎഫ് അംഗം.
ധനകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ വൈസ് പ്രസിഡന്റ് നസീറ തൂമ്പത്ത് അടക്കം അഞ്ചംഗ സമിതിയില്‍ മൂന്നുപേര്‍ ഭരണമുന്നണിയാണ്. നിലവിലുള്ള ക്ഷേമ കാര്യ സ്ഥിരസമിതിയുടെ ചെയര്‍മാന്‍ ജനകീയ മുന്നണിയിലെ അഡ്വ. സൈഫുന്നീസയും വികസന സ്ഥിരസമിതി ചെയര്‍മാന്‍ പ്രതിപക്ഷമായ മുസ്്‌ലീം ലീഗിലെ കെ എം മമ്മദ് കുട്ടിയുമാണ്.
19 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് ഏഴും ജനകീയ മുന്നണിക്ക് 12 ഉം അംഗങ്ങളാണുള്ളത്. ജനകീയ മുന്നണിയിലെ ധാരണ പ്രകാരം സ്ഥാനങ്ങള്‍ വച്ചു മാറിയപ്പോള്‍ വന്ന ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പു വേണ്ടി വന്നത്. സ്ഥാനമാറ്റത്തെ തുടര്‍ന്നാണ് വികസന സ്ഥിരസമിതിയില്‍ നേരത്തെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്. ഇന്നലെ നടന്ന തിരഞെടുപ്പില്‍ വേങ്ങര ബ്ലോക്ക് അസി. എന്‍ജിനീയര്‍ എസ് സോണി റിട്ടേണിങ് ഓഫിസറായിരുന്നു.
Next Story

RELATED STORIES

Share it