പ്രതിപക്ഷം ആരോപണം തിരുത്തിയില്ലെങ്കില്‍ നടപടി : മുഖ്യമന്ത്രി

കോഴിക്കോട്: പ്രതിപക്ഷം തനിക്കെതിരേ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അടക്കം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരേ 136 കേസുകള്‍ ഉണ്ടെന്ന ആരോപണം രണ്ടു ദിവസത്തിനകം വി എസ് അച്യുതാനന്ദന്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് പിണറായി വിജയന്‍ ആരോപിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ സ്വന്തമാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. സിപിഎമ്മും ഇടതുമുന്നണിയുമാണ് ആര്‍എസ്എസും ജനസംഘവുമായും കൂട്ടുകൂടിയത്. 1977ല്‍ ഇടതുമുന്നണിയും ജനസംഘവും ഒരുമിച്ചാണ് മല്‍സരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it