thiruvananthapuram local

പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

വര്‍ക്കല: നഗരസഭയില്‍ വ ന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍ സത്യവാചകം ഏറ്റുചൊല്ലി. രാവിലെ 11ന് നഗരസഭാ അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച താല്‍ക്കാലിക പന്തലിലായിരുന്നു ചടങ്ങ്.
ഡപ്യൂട്ടി കലക്ടര്‍ എസ് ജെ വിജയ, രഘുനാഥപുരം വാര്‍ഡിലെ യുഡിഎഫിനെ പ്രതിനിധീകരിച്ച് വിജയിച്ച പാറപ്പുറം ഹബീബുള്ളയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അവശേഷിച്ച 32 വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്ക് പാറപ്പുറം ഹീബുള്ളയും സത്യവാചകം ചൊല്ലിക്കൊടുത്തു.
കല്ലമ്പലം: കരവാരം പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെംബര്‍മാര്‍ക്കുള്ള സത്യപ്രതിജ്ഞ നടന്നു. കഴിഞ്ഞദിവസം രാവിലെ 10ന് പഞ്ചായത്തിനു മുന്‍വശം സജ്ജീകരിച്ച വേദിയിലായിരുന്നു ചടങ്ങ്. രാവിലെ 10ന് നൂറുകണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയ 13ാം വാര്‍ഡ് മെംബര്‍ ലൈലാബീവിയും 14ാം വാര്‍ഡ് മെംബര്‍ ഒഫൂര്‍ മൗലവിക്കും മുതിര്‍ന്ന പഞ്ചായത്ത് അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. 18 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് നാല്, എസ്ഡിപിഐ രണ്ട്, സ്വതന്ത്രര്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിലേക്കും അതിന്റെ പരിധിയിലുള്ള നെല്ലനാട്, വാമനപുരം, പുല്ലമ്പാറ, മാണിക്കല്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വാമനപുരം ബ്ലോക്കില്‍ റിട്ടേണിങ് ഓഫിസര്‍ സാം ഫ്രാങ്കഌന്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗം കെപി ചന്ദ്രനും തുടര്‍ന്ന് അദ്ദേഹം മറ്റംഗങ്ങള്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. നെല്ലനാട് പഞ്ചായത്തില്‍ റിട്ടേണിങ് ഓഫിസര്‍ ജയശ്രീ, ലീലാ ശശിധരനും മാണിക്കല്‍ പഞ്ചായത്തില്‍ റിട്ടേണിങ് ഓഫിസര്‍ താജുന്നിസ ബീവി കെ ശോഭനയമ്മയ്ക്കും വെമ്പായം പഞ്ചായത്തില്‍ റിട്ടേണിങ് ഓഫിസര്‍ സത്യശീലന്‍ ആശാരി ഭുവനചന്ദ്രന്‍ നായര്‍ക്കും പുല്ലമ്പാറാ പഞ്ചായത്തില്‍ റിട്ടേണിങ് ഓഫിസര്‍ എം അര്‍ഷാദ് തേമ്പാംമൂട് ഹുസയ്‌നും സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യം അധികാരമേറ്റ അംഗങ്ങളാണ് മറ്റുള്ളവര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുത്തത്.
വെഞ്ഞാറമൂട്: വെമ്പായം പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. റിട്ടേണിങ് ഓഫിസര്‍ സത്യശീലന്‍ ആശാരി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം ഭുവനചന്ദ്രന്‍ നായര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it