പ്രതിദിന അധിക ബാധ്യത നാലരക്കോടിപ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധന മൂലം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസിയും. ദൈനംദിന പ്രവര്‍ത്തനത്തിനായി ഡീസലടിക്കുന്നതിനുള്ള പണം പോലും കണ്ടെത്തുന്നത് ഇതിനകം ശ്രമകരമായിട്ടുണ്ട്. കഴിഞ്ഞ ചാര്‍ജ് വര്‍ധനയ്ക്കു ശേഷം ഡീസല്‍ ലിറ്ററിന് 10 രൂപയില്‍ അധികം കൂടി. ആറു മാസം മുമ്പുള്ളതിനേക്കാള്‍ പ്രതിദിനം നാലരക്കോടി രൂപയിലധികം ഡീസലിനത്തില്‍ മാത്രം അധിക ചെലവ് വരുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ 30 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. രാവിലെയും വൈകീട്ടുമുള്ള സര്‍വീസുകള്‍ നിലനിര്‍ത്തി ഉച്ചസമയത്തെ തിരക്കു കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം കെഎസ്ആര്‍ടിസിയുടെ ആലോചനയിലില്ല. ധനവകുപ്പ് ഈ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്നു മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it