Alappuzha local

പ്രതികളെ പിടികൂടാന്‍ കഴിയാത്തവര്‍ പോലിസ് കസേരയില്‍ ഇരുന്നിട്ട് കാര്യമില്ല: മന്ത്രി സുധാകരന്‍

ആലപ്പുഴ: റോം നഗരം കത്തിയെരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചിരുന്നതുപോലെയായിരുന്നു മുന്‍ ഡിജിപിയുടെ സ്ഥിതിയെന്നും അത് ഒരു ജനാധിപത്യ സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
നാം ജീവിക്കുന്ന സമൂഹത്തില്‍ ആക്രമണവും പിടിച്ചുപറിയും ഉണ്ടായാല്‍ പ്രതികളെ പിടികൂടണം. പ്രതികളെ പിടികൂടുവാന്‍ കഴിയാത്തവര്‍ പോലിസ് മേലധികാരികളുടെ കസേരയി ല്‍ ഇരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര നോര്‍ത്ത് ഗ്രാമപ്പഞ്ചായത്തിലും ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും നല്‍കിയ ആവേശകരമായ സ്വീകരണങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു പരിഗണനയും നല്‍കിയിരുന്നില്ലായെന്നതിന്റെ തെളിവാണ് ജിഷ യുടെ മരണം നല്‍കുന്ന സന്ദേശം. രമേശ് ചെന്നിത്തലയുടെ അഭ്യന്തരവകുപ്പിന് ഒരാളെ പോലും പിടികൂടുവാന്‍ കഴിയാത്തത് സ്ത്രികളുടെ ഇടയില്‍ ആശങ്ക പരത്തിയ സംഭവമാണ്. ജിഷയുടെ ഘാതകരെ പിടികൂടണമെന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഉറച്ചനിലപാടിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ഭരണം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത നിയമന നിരോധനം ഇടതുപക്ഷ ഭരണം മാറ്റുമെന്നും ഒഴിഞ്ഞു കിടക്കുന്ന 1 ലക്ഷത്തോളം ഒഴിവുകള്‍ നികത്തുവാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഓരോ വകുപ്പും ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തു തുടങ്ങി. ഇപ്പോള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഒഴിവുകള്‍ 10 ദിവസം കൊണ്ട് ഉണ്ടായതല്ല. യുഡിഎഫ് ഭരണ കാലത്ത് ഉണ്ടായ ഒഴിവുകള്‍ നികത്തുവാന്‍ യുഡിഎഫ് ഭരണത്തിന് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. നിയമനം നടത്തിയാല്‍ ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കണം. യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കി ശമ്പളവും മറ്റ് അനുകൂല്യങ്ങളും നല്‍കുന്നതിനുള്ള ഫണ്ട് മറ്റ് പല ആവശ്യങ്ങള്‍ക്കുമായി യുഡിഎഫ് ഭരണം ചിലവഴിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it