പ്രതികരണങ്ങളില്‍ നിന്ന് ഇസ്രായേല്‍വിട്ടുനില്‍ക്കണമെന്ന് യുഎസ്

നിര്‍ദേശംവാഷിങ്ടണ്‍:  ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇസ്രായേലിനോട് യുഎസ് നിര്‍ദേശിച്ചിരുന്നതായി റിപോര്‍ട്ട്. അത് യുഎസിന്റെ നീക്കത്തിനു തിരിച്ചടിയാവുമെന്നും യുഎസ് കാര്യാലയങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണിതെന്നും റോയിട്ടേഴ്‌സ്് റിപോര്‍ട്ട് ചെയ്തു. യുഎസ് എംബസി ഇസ്രായേല്‍ ഭരണകൂടത്തിന് അയച്ച സന്ദേശത്തെ ഉദ്ധരിച്ചാണ്  റോയിട്ടേഴ്‌സ് വാര്‍ത്ത പുറത്തുവിട്ടത്്.  “നിങ്ങള്‍ ഈ വാര്‍ത്തയെ പരസ്യമായി സ്വാഗതം ചെയ്യുമെന്ന് അറിയാം. എന്നാല്‍, ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ഥിക്കുന്നു’ എന്നായിരുന്നു തെല്‍അവീവിലെ യുഎസ് എംബസി അധികൃതര്‍ ഇസ്രായേല്‍ അധികൃതര്‍ക്കു നല്‍കിയ നിര്‍ദേശം. പശ്ചിമേഷ്യയില്‍നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തീരുമാനത്തിനെതിരേ പ്രതിഷേധം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തീരുമാനം കാരണം വിദേശരാജ്യങ്ങളിലെ യുഎസ് പൗരന്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായേക്കാവുന്ന എതിര്‍പ്പുകളെ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും എംബസി ഇസ്രായേല്‍ അധികൃതര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. തീരുമാനത്തിലൂടെ ലോകത്താകമാനമുണ്ടാവുന്ന സംഭവവികാസങ്ങളെ നേരിടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും ഡിസംബര്‍ ആറിനയച്ച മറ്റൊരു സന്ദേശത്തില്‍ യുഎസ് വ്യക്തമാക്കുന്നുണ്ട്്. എന്നാല്‍, നിര്‍ദേശത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കാന്‍ യുഎസ് തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it