wayanad local

പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റില്‍



സുല്‍ത്താന്‍ ബത്തേരി: പ്രണയം നടിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്ന് നേര്‍ച്ചക്കണ്ടി അഭിനോഷ് (22) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ, ഐടി ആക്റ്റ് പ്രകാരം കേസെടുത്തു. 19ഉം 16ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 19കാരിയെ പ്രതി നാലു വര്‍ഷമായി പലസ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. വിദ്യാര്‍ഥിനിയായ 16കാരിയെയും ഇയാള്‍ പ്രണയം നടിച്ച് ചൂഷണം ചെയ്തതായി പരാതിയില്‍ പറയുന്നു. 19കാരിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയായിരുന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ഒരു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായും പോലിസ് പറഞ്ഞു. അഭിനോഷിന്റെ മെബൈലില്‍ കണ്ട അശ്ലീല ചിത്രങ്ങളില്‍ നിന്ന് 16കാരി ചിത്രത്തിലുള്ള പെണ്‍കുട്ടിയെ തിരിച്ചറിയുകയായിരുന്നു. ചതി മനസ്സിലാക്കിയ ഇരുവരും ബന്ധുക്കളെ അറിയിക്കുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it