പ്രണബ് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 2014ലെ തിരിച്ചടി ഒഴിവാക്കാമായിരുന്നു: ഖുര്‍ഷിദ്

ന്യൂഡല്‍ഹി: 2004ല്‍ മന്‍മോഹ ന്‍സിങിനു പകരം പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഒഴിവാക്കാമായിരുന്നെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.
മോശം കാര്യങ്ങള്‍ നടന്നാ ല്‍ വിവേകപൂര്‍വം ചിന്തിക്കുന്നത് എളുപ്പമാണ്. 1991-96 ലെ നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അന്നത്തെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങിനെ രാജ്യം കൈയടിച്ച് പ്രോല്‍സാഹിപ്പിച്ച കാര്യം മറക്കാന്‍പറ്റില്ല.
എന്നാല്‍, 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റായ ഡല്‍ഹി സൗത്തില്‍ ജനവിധി തേടിയപ്പോള്‍ മന്‍മോഹന്‍സിങ് പരാജയപ്പെട്ടു.
ഖുര്‍ഷിദിന്റെ 'ദി അതര്‍ സൈഡ് ഓഫ് ദി മൗണ്ടന്‍' എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ആദ്യം ചില എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും പിന്നീട് മന്‍മോഹന്റെ നേതൃത്വം പരക്കെ സ്വീകരിക്കപ്പെട്ടു.
അഞ്ചു വര്‍ഷത്തിനു ശേഷമുള്ള ജനവിധിയില്‍ യുപിഎ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോള്‍ ആ തീരുമാനം ശരിയാണെന്നു തെളിയിക്കപ്പെട്ടു. അന്നത്തെ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ തനിക്ക് മന്‍മോഹന്‍ മന്ത്രിസഭയില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും ഖുര്‍ഷിദ് പറയുന്നു.
Next Story

RELATED STORIES

Share it