പ്രണബിന്റെ പ്രസംഗം ചരിത്രമെന്ന് അഡ്വാനി

ന്യൂഡല്‍ഹി: നാഗ്പൂരില്‍ ആര്‍എസ്എസ് വേദിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംസാരിച്ചത് ചരിത്രമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി. ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങളും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകള്‍ക്കും സമാനതകള്‍ക്കും അതീതമായ ആശയസംവാദത്തിന്റെ പ്രശംസനീയമായ ഉദാഹരണമാണ് ഇതെന്ന് അഡ്വാനി ചൂണ്ടിക്കാട്ടി. തുറന്ന മനസ്ഥിതിയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഇത്തരം ആശയവിനിമയങ്ങള്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇന്ത്യയുടെ പൊതുവായ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇത്തരം ആശയസംവാദങ്ങള്‍ ഇക്കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it