kozhikode local

പ്രചാരണ സാമഗ്രികള്‍ പോലിസ് നശിപ്പിച്ചതായി ആരോപണം: സ്‌റ്റേഷനില്‍ ബഹളം; ഉപരോധം

വാണിമേല്‍: തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പോലീസ് നശിപ്പിച്ചതായി ആരോപിച്ച് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി വളയം പോലിസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. നിരവുമ്മല്‍ സ്ഥാപിച്ച പ്രചാരണ സാധനങ്ങള്‍ പോലിസ് എടുത്തു കൊണ്ടു പോയെന്നാണ് പരാതി. .ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കൊടികളും മറ്റും സ്റ്റേഷനിലേക്ക് മാറ്റിയത്.
പ്രചാരണ സാധനങ്ങള്‍ പോലീസ് എടുക്കുന്നതിനിടയില്‍ സ്ഥലത്ത് വച്ച് തന്നെ പോലിസുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. പോലിസ് സ്റ്റേഷനിലേക്ക് നീങ്ങിയതോടെ പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഉപരോധിച്ചേതാടെ ഏരിയാ സെക്രട്ടരി പി പി ാത്തു, കെ ി പ്രദീഷ് ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സാധനങ്ങള്‍ വിട്ടു കൊടുക്കാന്‍ തയ്യാറായതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പോലിസ് നടപടിക്കെതിരേ ടൗണില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it