പ്രചാരണ ചൂടിനിടയിലും പാര്‍ലമെന്ററി കോഴ്സില്‍
BY Sumeera SMR30 April 2016 5:07 AM GMT
Sumeera SMR30 April 2016 5:07 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടയിലും നിയമസഭാ പാര്‍ലമെന്ററി പഠന പരിശീലനകേന്ദ്രം നടത്തുന്ന പാര്‍ലമെന്ററി പ്രാക്ടീസ് കോഴ്സില്‍ വടകര മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി പി അബ്ദുല്‍ഹമീദ്. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ഇതുവരെ ഒരു ക്ലാസും നഷ്ടപ്പെടുത്താത്ത ഈ വിദ്യാര്‍ഥി ഇന്നലെ വൈവയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. കോഴ്സ് ഇന്നലെ അവസാനിച്ചു.
ടി പി ചന്ദ്രശേഖരന്റെ മണ്ഡലമായതുകൊണ്ടുതന്നെ ഏറെ ജിജ്ഞാസയോടെയാണ് രാഷ്ട്രീയ കേരളം വടകരയിലെ മല്‍സരം നോക്കിക്കാണുന്നത്. ജനപക്ഷ ബദലെന്ന സന്ദേശവുമായി മണ്ഡലത്തില്‍ എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന പി അബ്ദുല്‍ഹമീദ് ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി കൂടിയായ ഇദ്ദേഹം നാളെ രണ്ടാംഘട്ട പ്രചാരണം ആരംഭിക്കും. ന്യൂനപക്ഷ സമുദായങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് വോട്ടുതേടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി കെ നാണു (എല്‍ഡിഎഫ്), മനയത്ത് ചന്ദ്രന് (യുഡിഎഫ്), കെ കെ രമ(ആര്‍എംപി ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT