Pathanamthitta local

പ്രചാരണവേളയില്‍ സംയമനം പാലിക്കണം

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും സംയമനം പാലിക്കണമെന്നും തിരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു.
ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷം ഉണ്ടാകുന്ന തരത്തിലും പരസ്പരം വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലും പ്രവര്‍ത്തനം പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
മറ്റ് കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെക്കുറിച്ച് വിമര്‍ശനം അരുത്. അടിസ്ഥാനരഹിതമോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റ് കക്ഷികളെയും പ്രവര്‍ത്തകരെയും വിമര്‍ശിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുള്ള വേദിയാക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it