kozhikode local

പ്രചാരണത്തിന് വാട്‌സ്ആപ്പ്; ചുവരെഴുത്തുകള്‍ കുറയുന്നു

താമരശ്ശേരി: കാലം മാറുന്നതിനനുസരിച്ചു പ്രചരണ മാധ്യമങ്ങളും മാറിക്കഴിഞ്ഞപ്പോള്‍ മുന്‍ കാലങ്ങളില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ചുവരെഴുത്തുകള്‍ ഇപ്പോള്‍ ഏറെക്കുറെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ വിവിധ പാര്‍ട്ടിക്കാര്‍ ചുവരായ ചുവരുകളെല്ലാം തങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്യുക പതിവായിരുന്നു. ഇത് പലപ്പോഴും അടിപിടിയിലും വാക്ക് തര്‍ക്കത്തിലും കലാശിക്കുകയും ചെയ്തിരുന്നു.
രാവിനെ പകലാക്കിയായിരുന്നു പലരും ചുവരെഴുത്തുകള്‍ നടത്തിയിരുന്നത്. നല്ല കൈയ്യക്ഷരവും കലാവാസനയുമുള്ള എഴുത്തുകാര്‍ക്ക് വന്‍ ഡിമാന്റുമായിരുന്നു.
ചുമരുകള്‍ക്ക് പുറമേ റോഡുകളിലും വോട്ടഭ്യര്‍ഥനയുടെ പരസ്യങ്ങള്‍ നിറയുകയും ചെയ്യും. എന്നാല്‍ ഇന്ന് ഇവ അപ്രത്യക്ഷമായതോടെ നവ മാധ്യമങ്ങളായ വാട്‌സ്അപ്പ്, ഫേസ്ബുക്ക്, പത്ര-ടിവി മാധ്യമങ്ങള്‍ എന്നിവയിലേക്ക്ും ഫഌക്‌സ് ബോര്‍ഡുകളിലേക്കും മാറി.
തിരഞ്ഞെടുപ്പ് പ്രചരണ ചട്ടങ്ങള്‍ കര്‍ശനമാക്കിയതാണ് ചുവരെഴുത്തുകള്‍ ഇല്ലാതാവാന്‍ കാരണം. നവ മാധ്യമ പ്രചരണം പെട്ടെന്ന് വോട്ടര്‍മാരിലെത്തിക്കാന്‍ കഴിയുന്നതിനാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രചരണവും മല്‍സരവും ഈ മാധ്യമങ്ങളില്‍ നിറയുന്നു.
Next Story

RELATED STORIES

Share it