പ്രചാരണത്തിനായി കനയ്യകുമാര്‍ കേരളത്തിലേക്ക്
BY Sumeera SMR24 April 2016 7:43 PM GMT
Sumeera SMR24 April 2016 7:43 PM GMT
തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തും. കേരളത്തിലേയും പശ്ചിമബംഗാളിലേയും ഇടതുപക്ഷ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കനയ്യകുമാര്‍ എത്തുമെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞിരുന്നെങ്കിലും കനയ്യ ആ വാര്‍ത്ത നിഷേധിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്കില്ലെന്നും പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നുമാണ് അദ്ദേഹം അന്നു പറഞ്ഞത്. എന്നാല്‍, ജെഎന്‍യു വിദ്യാര്‍ഥിയും സഹപ്രവര്‍ത്തകനുമായ മുഹമ്മദ് മുഹ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കനയ്യ പട്ടാമ്പിയിലെത്തും. പട്ടാമ്പി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മുഹ്സിന് ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയും എഐഎസ്എഫ് ജെഎന്‍യു യൂനിറ്റ് വൈസ് പ്രസിഡന്റുമാണ്.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT