thrissur local

പ്രചാരണം: വാഹന ഉപയോഗത്തിന് കര്‍ശന നിയന്ത്രണം

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തിരഞ്ഞെടുപ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുളള നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയ കക്ഷികള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ വി രതീശന്‍ അറിയിച്ചു. പ്രചരണത്തിനായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട വരണാധികാരികളില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ രേഖാമൂലം അനുമതി നേടിയിരിക്കണം.
ഇത്തരത്തില്‍ ലഭിക്കുന്ന അനുമതിപത്രത്തിന്റെ അസല്‍ തന്നെ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ശരിയായി കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അനുമതിപത്രങ്ങളില്‍ വാഹനത്തിന്റെ നമ്പറും ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ പേരും വ്യക്തമായി രേഖപ്പെടുത്തുകയും വേണം. ഒരു സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി അനുമതി വാങ്ങിയിട്ടുളള വാഹനത്തിന് മറ്റൊരു സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണം നടത്താന്‍ അനുവാദമില്ല.  ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഉപയോഗിക്കുന്ന വഹനങ്ങളുടെ രൂപത്തില്‍ മാറ്റം വരുത്തുന്നത് നിയമങ്ങള്‍ അനുശാസിക്കുന്ന വിധത്തിലായിരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.  വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച് പ്രചരണം നടത്തുന്നതിന് പോലീസ് അധികൃതരില്‍ നിന്നും പ്രതേ്യക അനുമതിയും വാങ്ങിയിരിക്കണം.
Next Story

RELATED STORIES

Share it