Idukki local

പ്രചാരകരായി ഊരുമൂപ്പന്മാര്‍; കോളനികളില്‍ വോട്ടെടുപ്പിന്റെ സന്ദേശമെത്തുന്നു

തൊടുപുഴ: നമരി എസ്.ടി കോളനിയിലെ കാണി ബാലനും പൊട്ടക്കാളി എസ്.ടി കോളനിയിലെ കാണി കൊച്ചുരാമനും മഞ്ഞക്കുഴി ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയിലെ മൂപ്പന്‍ ചെല്ലപ്പാണ്ടിയും ഊരുകളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഊരുനിവാസികള്‍ക്ക് അതൊരു പതിവ് സന്ദര്‍ശനമായേ തോന്നിയുള്ളൂ. എന്നാല്‍ അവര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുകയും ഇക്കുറി തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടുചെയ്യണമെന്ന് പറയുകയും ചെയ്തപ്പേ#ാള്‍ ഊരുനിവാസികള്‍ക്ക് അത് ആവേശമായി. തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് സ്വീപ് ടീം അംഗങ്ങള്‍ക്ക് ഒപ്പം ഇവര്‍ ഭവന സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. ഉടുമ്പന്‍ചോല മണ്ഡലത്തിലെ വിവിധ പട്ടിക വര്‍ഗ്ഗകോളനികളിലും ഊരുമൂപ്പന്‍മാരുടെ സഹായത്തോടെ സ്വീപ് ടീം വീടുകള്‍ സന്ദര്‍ശിച്ച് പരിപാടികള്‍ സംഘടിപ്പിച്ചു. ബോധവത്ക്കരണത്തോടനുബന്ധിച്ച് കോളനികളിലെ മൂപ്പന്‍മാരെ പൊന്നാടയണിയിച്ച് സംഘം ആദരിക്കുകയും ചെയ്തു. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നാളിയാനി, കോഴിപ്പിള്ളി എന്നീ ആദിവാസി മേഖലകളില്‍ മൂപ്പന്‍മാരുടെ സഹായത്തോടെ സ്വീപ് ടീം വീടുകള്‍ സന്ദര്‍ശിച്ചു. ബോധവത്ക്കരണത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ വോട്ടുവണ്ടിയുമായി കൂവക്കണ്ടം, ഉടുമ്പന്നൂര്‍, ചീനിക്കുഴി, മങ്കുഴി, പെരിങ്ങാശ്ശേരി, ഉപ്പുക്കുന്ന് എന്നീ സ്ഥലങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ദേവികുളം നിയോജകമണ്ഡലത്തില്‍ മാട്ടുപ്പെട്ടി റ്റീ ഫാക്ടറിയിലെത്തിയ സ്വീപ് ടീം തൊഴിലാളികള്‍ക്ക് വോട്ടുചെയ്യേണ്ട ആവശ്യകതയെ സംബന്ധിച്ച് പ്രതിജ്ഞതയും എടുപ്പിച്ചു. പീരുമേട് നിയോജകമണ്ഡലത്തില്‍ എത്തിയ സ്വീപ് ടീം പള്ളിക്കുന്ന് ഡിവിഷനിലെ വുഡ്‌ലാന്റ് എസ്റ്റേറ്റ് സ്ത്രീ തൊഴിലാളികള്‍ക്ക് വോട്ടര്‍ ബോധവത്ക്കരണവും തുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ പരിശീലനവും നല്‍കി. തുടര്‍ന്ന് ഓള്‍ഡ് പാമ്പനാര്‍ മാര്‍ക്കറ്റില്‍ വോട്ടിംഗ് മെഷീന്‍ പ്രദര്‍ശിപ്പിച്ചു.
Next Story

RELATED STORIES

Share it