malappuram local

പ്രക്ഷോഭത്തിനൊരുങ്ങി എആര്‍ നഗര്‍ പഞ്ചായത്ത് ഭരണ സമിതി

തിരൂരങ്ങാടി: ദേശീയപാതാ വികസനത്തിനായി പുറത്തിറക്കിയ പുതിയ അലൈന്‍മെന്റിനെതിരെ എആര്‍ നഗര്‍ പഞ്ചായത്ത് ഭരണ സമിതി പ്രക്ഷോഭത്തിലേക്ക്. പ്രസിഡന്റ് കുപ്പേരി സുബൈദ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സര്‍വേയ്ക്കും ഭൂമി ഏറ്റെടുക്കുന്നതിനും വേണ്ടി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പുതിയ അലൈന്‍മെന്റിന് പഞ്ചായത്ത് സമ്മതം നല്‍കിയെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണ്. 2017ല്‍ മേയില്‍ ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ അലൈന്‍മെന്റെന്ന രീതിയില്‍ കാണിച്ചത് ഒരു സാറ്റലൈറ്റ് രേഖാചിത്രം മാത്രമാണ്. അതില്‍  ഒന്നും രേഖപ്പെടുത്തിയിരുന്നില്ല.
ആ അലൈന്‍മെന്റ് അനുസരിച്ച് വീടോ ആരാധനാലയങ്ങളോ നഷ്ടപ്പെടില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഭാഗികമായി രണ്ടോ മൂന്നോ വീടുകള്‍ നഷ്ടപ്പെട്ടേക്കാമെന്നും മറുപടി നല്‍കി.
എന്നാല്‍ പുതിയ അലൈന്‍ മെന്റ് പ്രകാരം  എ ആര്‍ നഗര്‍, കൊളപ്പുറം ഭാഗങ്ങളില്‍ നിന്നായി നൂറോളം വീടുകളും മദ്‌റസയും മറ്റു പല കെട്ടിടങ്ങളും നഷ്ടപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുമെന്നും പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ ആവശ്യമായ നടപടികളെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി, സ്ഥിര സമിതി അധ്യക്ഷരായ കാവുങ്ങല്‍ ലിയാക്കത്തലി, കള്ളിയത്ത് റുഖിയ , എന്‍ വി നഫീസ എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it