പ്രക്ഷോഭം ഫലം കണ്ടു; തലസ്ഥാനം വികസിപ്പിക്കാനുള്ള നീക്കം എത്യോപ്യ ഉപേക്ഷിച്ചു

അദിസ് അബാബ: തലസ്ഥാനമായ അദിസ് അബാബയുടെ വിസ്തൃതി വര്‍ധിപ്പിക്കാനുള്ള പദ്ധതി എത്യോപ്യന്‍ ഭരണകൂടം ഉപേക്ഷിച്ചു. പദ്ധതിക്കെതിരേ കനത്ത പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. പദ്ധതിക്കെതിരേ തെരുവിലിറങ്ങിയ ഒറോമോ വിഭാഗം തങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നു.
പ്രക്ഷോഭങ്ങള്‍ക്കിടെ സൈന്യം 140 പേരെ കൊലപ്പെടുത്തിയെന്നു മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. പ്രദേശവാസികളുമായി മൂന്നു ദിവസം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുന്നതായി ഒറോമിയ പ്രവിശ്യയിലെ ഭരണകക്ഷിയായ ഒറോമോ പീപ്പിള്‍സ് ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. പ്രക്ഷോഭത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടെന്ന ആരോപണം തള്ളിയ ഭരണകൂടം ഇത് ഊതിവീര്‍പ്പിക്കപ്പെട്ട കണക്കാണെന്ന് ആരോപിച്ചു. പദ്ധതി പ്രഖ്യാപിച്ച കഴിഞ്ഞ നവംബറിലാണ് പ്രതിഷേധം തുടങ്ങിയത്.
Next Story

RELATED STORIES

Share it